കാറ്റ്
ഹൃദയസൂചി
തുളളി
നക്ഷത്രഫലം
കാറ്റിന്
അനുസരണയില്ലാത്ത വിരല്‍ത്തുമ്പുകള്‍
ആരാണ്
നല്‍കിയത്?
അവ
ശരീരത്തിലെ ഗോള്‍മുഖങ്ങളെ
വല്ലാതെ ത്രസിപ്പിക്കുന്നു
ഹൃദയസൂചി
കാഴ്ചയുടെ
ഗാഢാശ്ലേഷത്തില്‍ സമയസൂചി
മണിക്കൂറോളം
പതറിപ്പോയിരിക്കുന്നു
അതിന്‍ മിടിപ്പാരുടെ
ഹൃദയത്തെയാണ് തേടുന്നത്?
തുളളി
ഭൂമിയുടെ
ശരീരവടിവുകള്‍ അളന്ന
മഴത്തുളളികള്‍ക്കേ പുഴയാകാനാകൂ
ഒരുതുളളി മഴയാകാന്‍ രാത്രി
കാത്തിരിക്കുന്നു.
നക്ഷത്രഫലം
ചുണ്ടില്‍
കൂടുകെട്ടിയ പക്ഷിയാണ് ചുംബനം
'ചന്ദ്രക്കല
ചുംബിച്ചപ്പോഴാണ് നക്ഷത്രങ്ങളുണ്ടായത്
നക്ഷത്രഫലത്തിലിങ്ങനെ-
നിലാവിന്റെ
മാധുര്യം നഗ്നതയുടെ നഗ്നതയായി
അനുഭവിക്കും
സുര്യന്‍
സുര്യന്‍
ഉറക്കം
ഉടുപ്പൂരിയപ്പോള്‍ പ്രകാശം
മുഖം പൊത്തിച്ചിരിക്കുന്നു
കിടക്കയിലെ
സൂര്യനെ പ്രഭാതത്തില്‍
കാണാനില്ലെങ്കിലും
ചിത്രശലഭത്തെ
തേടി പുഷ്പഗന്ധം പറന്നുതുടങ്ങിയിരിക്കുന്നു
1 comment:
ഓരോ മിനിട്ടിലും പ്രണയത്തിന്ടെ ഒരായിരം ഹൃദയാഘാതം...ജീവിതത്തിലും മരണത്തിലും
Post a Comment