പനിയുടെ
വിരലുകള്‍ ചുളളിക്കമ്പുകളാണ്
പെട്ടെന്ന് തുമ്പുകളില്‍ ജ്വാല പൂക്കും
വിരലുകള്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുക
അഗ്നിക്കോലങ്ങളുടെ നൃത്തച്ചുവടുകള്‍
ശിരസില്‍ അനുഗ്രഹസ്പര്‍ശം
പനിയുടെ വിരലുകള്‍ ഇലകൊഴിഞ്ഞ ചില്ലകളാണ്
ശൈത്യത്തിന്റെ ഉറക്കറകളിലേക്ക് തുമ്പില്‍ നിന്നും
ഓര്‍മയുടെ മഞ്ഞുതുളളികള്‍ ഇറ്റു വീഴും
പുതച്ചുകിടക്കാം
സ്മരണശ്മശാനത്തിലെ താരാട്ടുതൊട്ടിലില്‍ .
പനിയുടെ കാക്കവിരലുകളോരോന്നും തൊട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്
ഇതമ്മ,
ഇതച്ഛന്‍,
ഇത് ചേച്ചി,
ഇത് വല്യമ്മച്ചി,
ഇത് ...?
ആഘോഷങ്ങള്‍ കഴിഞ്ഞ്
തിരികെ വരുമ്പോള്‍
പനിയുടെ അവസാന വിരലിന് നീ പേരിടണം
പെട്ടെന്ന് തുമ്പുകളില്‍ ജ്വാല പൂക്കും
വിരലുകള്‍ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുക
അഗ്നിക്കോലങ്ങളുടെ നൃത്തച്ചുവടുകള്‍
ശിരസില്‍ അനുഗ്രഹസ്പര്‍ശം
പനിയുടെ വിരലുകള്‍ ഇലകൊഴിഞ്ഞ ചില്ലകളാണ്
ശൈത്യത്തിന്റെ ഉറക്കറകളിലേക്ക് തുമ്പില്‍ നിന്നും
ഓര്‍മയുടെ മഞ്ഞുതുളളികള്‍ ഇറ്റു വീഴും
പുതച്ചുകിടക്കാം
സ്മരണശ്മശാനത്തിലെ താരാട്ടുതൊട്ടിലില്‍ .
പനിയുടെ കാക്കവിരലുകളോരോന്നും തൊട്ട് ഞാന്‍ പറഞ്ഞിട്ടുണ്ട്
ഇതമ്മ,
ഇതച്ഛന്‍,
ഇത് ചേച്ചി,
ഇത് വല്യമ്മച്ചി,
ഇത് ...?
ആഘോഷങ്ങള്‍ കഴിഞ്ഞ്
തിരികെ വരുമ്പോള്‍
പനിയുടെ അവസാന വിരലിന് നീ പേരിടണം
2 comments:
ഓരോ പനിക്കുളിരിലും ഒരു തലോടല്‍ ഒപ്പമുണ്ടാവും .നെറുകയില്‍ പച്ചില പുരട്ടുന്നത് പോലെ ഒരു ചുംബനം വീണലിയും . പനിയുടെ എല്ലാ വിരലുകളിലും ജീവിതത്തിന്റെ സ്നേഹ വലയങ്ങള്‍ മാത്രമാണ് ആഘോഷ മായി ഉണ്ടാവുക .നല്ല കവിത
ഹാ പനിയുടെ അവസാന വിരലിനു അവളിടുന്ന പേര് സുന്ദരം മാഷേ
Post a Comment