Wednesday, January 13, 2016

ഒരു...




ചെളിയിലുപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞിന്‍
നിലവിളി പോലെ
അനാഥമായ പാദങ്ങളില്‍
വഴിമുറിച്ചു കടന്നപ്പോഴാണ്
ഒരുതുളളിച്ചോരയുടെ
ഓര്‍മ ചിതറിത്തെറിച്ചത്.
നിലംപറ്റി അമര്‍ന്നടങ്ങിയപ്പോഴും
വാര്‍ന്നൊലിക്കുന്നുണ്ടായിരുന്നു മറവിയുടെ മഴക്കാലം.
മോര്‍ച്ചറിയിലേക്കെടുത്ത കലണ്ടറിലെ
ചുവന്നയക്കങ്ങള്‍ കറുപ്പിനെ സ്തുതിച്ചു.
വിലാപത്തിന്റെ ചതുരപ്പെട്ടികള്‍ക്കുളളില്‍
സമാധാനപ്പെട്ടവയിലേക്ക്
ഒരു നെടുനിശ്വാസം.
പ്രണയത്തിന്റെ ചോരമണം
ഉയിര്‍പ്പു കാത്തു കിടക്കുന്നു.

1 comment:

ബിന്ദു .വി എസ് said...

ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം ............