Thursday, June 28, 2012

വഴി തെറ്റുന്നില്ല

1
അടുക്കളപ്പുകയുടെ  അത്താഴപ്പട്ടിണിയില്‍ 
അമ്മക്കണ്ണീര്‍  നിറഞ്ഞ മാഞ്ചുവടു പോലെ 
ഞാന്‍ കരളടച്ചു ഇരുന്നിട്ടുണ്ട് .
ഇരുള്‍ മുറിച്ചു മിന്നാമിന്നി വരച്ചിടുന്ന 
സുവര്‍ണ രേഖയായ് അപ്പോള്‍ 
ഒരു മനസ്സ് കൈനീട്ടാറുണ്ട് 
അത് ആരുടെതാണ്  ?
2.

പുറപ്പെടാതെ എത്തപ്പെടുന്നോര്‍ക്ക് 
വഴി തെറ്റുന്നില്ല 
ഇല ഇട്ടുണ്ണാന്‍ 
കൂട്ടുകറിയോ കൂട്ടുകാരിയോ 
ഇല്ലാത്ത വിരുന്നു .



3. 

നിലവിളക്ക് എന്ന് എഴുതുമ്പോഴെല്ലാം 
വാക്കുകള്‍ കെട്ടു  പോകുന്നു 
നിലവിളിക്ക്  എന്നാണു വായിക്കുന്നത് 

4. 
നിന്റെ ശരീരത്തിലാണോ 
മനസ്സിലാണോ ഋതുക്കളുടെ മഹാനിധി ?
 
5.
ഇടവപ്പാതി എവിടെ 
നിന്റെ കണ്ണില്‍ കാറ് പാര്‍ക്ക് ചെയ്തിട്ടും ?

6 ( കുട്ടികള്‍ക്ക് )
സിംഹം കിണറിലേക്ക് നോക്കി
അതില്‍ അമ്പിളിക്കലയുടെ 
താരാട്ടില്‍ ഒരു മുയല്‍.
കഥകളുടെ സദസ്സിലേക്ക്
രാജാവ് പടവുകള്‍  ഇറങ്ങി .
പുറത്തു പരദൂഷണം





8 comments:

Mohammed Kutty.N said...

വഴിതെറ്റാത്ത വാക്കുകളില്‍ ഒരു നിലവിളക്ക് വഴിവെട്ടം ചൊരിഞ്ഞ് കവിതക്കുളിര്‍മയില്‍ കണ്ണിലെ കാറുകള്‍ മായിച്ചു മായിച്ച് ....

Muthalapuram Mohandas said...

മൂന്നാമത്തെയും അഞ്ചാമത്തെയും കവിതകൾ സുഖിപ്പിച്ചു. ഒന്നാമത്തെ കവിതയിൽ അച്ചടിപ്പിശകുണ്ടെങ്കിൽ തിരുത്തണേ!
ആശംസകൾ

Muthalapuram Mohandas said...
This comment has been removed by the author.
drkaladharantp said...

പ്രിയ മോഹന്‍ദാസ്‌ മാഷ്‌ ,
അക്ഷരവും അക്ഷരത്തെറ്റും കൂടപ്പിറപ്പുകള്‍
തോളില്‍ കൈയിട്ടു നടത്തം
ഒരേ വരിയില്‍ കിടത്തം
ഇടപെടാം
പോരെ

പി. വിജയകുമാർ said...

കെട്ടുപോകുന്ന നിലവിളക്കിന്റെ വെളിച്ചത്തെ പിടിച്ചു നിർത്തി, കെടാത്ത ലോകങ്ങൾ കാട്ടിത്തരുന്ന കവിതകൾ.

പി. വിജയകുമാർ said...

കെട്ടുപോകുന്ന നിലവിളക്കിന്റെ വെളിച്ചത്തെ പിടിച്ചു നിർത്തി, കെടാത്ത ലോകങ്ങൾ കാട്ടിത്തരുന്ന കവിതകൾ.

ഇസ്മയില്‍ അത്തോളി said...

വരികളെല്ലാം മനോഹരം ..........ആകാശക്കറു കാറില്‍ കയറി ഇടിയെത്തെട്ടെ
കൂടെ മിന്നല്‍ ,മഴയെത്തട്ടെ എങ്കില്‍ ഇടവപ്പാതി .........ആശംസകള്‍............

Preetha tr said...

Best is third one as the feel it evokes in readers.