ശിവരാത്രിക്ക്
രണ്ടു ദിവസം മുമ്പ്
എന്റെ
ഉളളം കൈയിലേക്കു
മനസുപോലെ
വെളുത്ത,
സ്വപ്നഹൃദയം
പോലെ തെളിഞ്ഞ
ഒരു
പുന്നാരസ്ഫടികത്തുണ്ട് വീണു.
മാനത്തെ
മേഘങ്ങളുടെ പിണക്കമലിഞ്ഞ്
പരസ്പരം പരിഭവം പറഞ്ഞു
പുണര്‍ന്നുചുംബിക്കുമ്പോള്‍
സ്നേഹനയനങ്ങളില്‍
നിന്നും ഉതിര്‍ന്നു വീഴുന്നതത്രേ
ഈ
പളുങ്കുമുത്തുകള്‍.
ഞാന്‍
ആര്‍ക്കാണിത് കൊടുക്കുക
അലിഞ്ഞുതീരുന്ന
ജിവിതത്തിലെ
തീരുമാനമെടുക്കേണ്ട
നിമിഷങ്ങളില്‍
അടുത്താരുമില്ലെങ്കില്‍..?
ഞാന്‍
ജീവിതമന്ദാരത്തിന്റെ ഇലയില്‍
ഇതു
പൊതിഞ്ഞു വെക്കുകയാണ്.
മാത്രകള്‍
വകഞ്ഞോടിയെത്തി
അലിയും
മുമ്പേ വന്നെടുക്കണേ പെണ്ണേ
ഈ ആലിപ്പഴം.
10 comments:
യദാർഥ ആലിപ്പഴത്തിനു രുചിയില്ല. സ്നേഹാകാശത്തു നിന്ന് പൊഴിഞ്ഞതിനാലാവാം; ഇതിനു നല്ല ഹൃദ്യമായ രുചി !
നല്ല കവിത.
ശുഭാശംസകൾ.....
നല്ല കവിത
നല്ല വരികള്‍ ..വായിച്ചെടുക്കുമ്പോള്‍ അലിഞ്ഞുപോകുന്നു, മനസ്സ്
കണ്ണുകളില്‍ നിന്ന് ഉള്ളം കയ്യിലേക്ക് ,,,,,,,,,,,,
ആലിപ്പഴം പോലെ ചില വാക്കുകള്‍
അലിവുളള ഈ വാക്കുകള്‍ മനസിനെ തണുപ്പിക്കുന്നല്ലോ. നന്ദി
മനസിനുള്ളില്‍ നിന്നും കിനിഞ്ഞിറങ്ങുന്ന സ്നേഹമാകുന്ന ആലിപ്പഴതിന്റെ മധുരവും ആര്‍ദ്രതയും അനുഭവവേധ്യമാവുന്നു.......
u
മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മുത്ത് കിട്ടി .
മനസ്സില്‍ സൂക്ഷിക്കാന്‍ ഒരു മുത്ത് കിട്ടി .
Post a Comment