മരങ്ങള്‍
ഉടുപ്പൂരി ഉണക്കാനിട്ടിരിക്കുന്നു
കാറ്റൂ
ഊതിയൂതി തീ പിടിപ്പിക്കുന്നുണ്ട്
തവിട്ടു
നിറം വിരുന്നു വരുന്നെന്നു
കാക്ക
വിരലുകളുടെ
അഗ്രത്ത് ചാരം കുടയുന്നു.
തിളവെയിലില്‍
മുങ്ങിപ്പനിച്ച ഒറ്റമുറിയിലേക്കു
ഞാന്‍
ഓടിക്കയറി കയറി
കതകിന്റെ
കത്തുന്നകൊളുത്തു തപ്പി.
അകത്തു
വേവുന്നു.
ഇനി
ആരാണ് അത്താഴം?
ചാരക്കറുപ്പുളള
ഒറ്റത്തൂവല്‍ പിടയുന്ന പേലെ
ആവിയും
പുകയും,
പുറത്താരോ
ചുമച്ചോ?
അല്ലതകത്തു
തന്നെ,
ഈ പുരയും
പുകയും ഞാന്‍ തന്നെ.
2 comments:
അരക്കില്ലം പോലെ ഒരു മനസ്സ്..
ഈ പുരയും പുകയും ഞാന്‍ തന്നെ.
വളരെ നന്നായി വരികൾ..
Post a Comment