മഴയുടെ പ്രവേശനോത്സവം
പുതുമണ്ണില്‍ തുളളിക്കളിഇലകളില് താളപ്പെരുമ
പുത്തന്‍ കുടകളില്‍ നിന്നും
പുഴയൊഴുക്കിലേക്ക്
കളിവള്ളങ്ങള്‍ .
രണ്ടാം ദിനവും
സ്കൂളിലേതു പോലെ.
ആദിത്യനെ പുതപ്പിച്ചു കിടത്തും
അമ്പിളി ഹാജര്‍ പറയാനില്ല..
പുരകവിഞ്ഞ് പുരം കവിഞ്ഞ്
നായയുടെ ഓരിക്കും മുകളിലൂടെ...
പുഴയുടെ പാഠം ഇങ്ങനെയാണ്
മഴയ്ക കറുത്ത ബാഡ്ജ് കുത്തി
അവധി കൊടുക്കുക.
4 comments:
മിഴി നനയിക്കുന്നീ മഴ
ശുഭാശംസകൾ..
മറഞ്ഞുപോകുന്ന ഹാജറുകള്‍
കൊള്ളാമല്ലോ....
മഴക്കാഴ്ച്ചകള്‍ ..മനോഹരം.
Post a Comment