കൊഞ്ചിക്കലമ്പുന്ന
വെള്ളിപ്പാദസരം
കളിപ്പാട്ടം
( ചിരിക്കുന്ന
പാവക്കുട്ടി)
തുള്ളിക്കിലുങ്ങുന്ന
കമ്മല്‍
മഞ്ഞപ്പട്ടുപാവാട
ഒപ്പം
ഏഴുവയസു
തികയാത്തൊരിളം ശരീരവും
കണ്ടു
കിട്ടുന്നവര്‍
ഈ ഫോണ്
നമ്പറിലോ
അടുത്ത
പോലീസ് സ്റ്റേഷനിലോ....
?
ഹാജര്‍
ബുക്കില്‍ നിന്നും
ഒരു
പെണ്‍കുട്ടിയുടെ പേരു
വെട്ടാനെന്തെളുപ്പം
ആര്‍ത്തികൂര്‍ത്ത
നിറമഷിപ്പേന തുറന്നിരിക്കുകയല്ലേ?
3 comments:
അങ്ങനെ എത്ര നാമങ്ങള്‍ വെട്ടിനീക്കപ്പെടുന്നു ഈ കാലങ്ങളില്‍.
ചെറിയ വരികള്‍ വല്ലാത്ത കാഴ്ച്ചയാണ് കാട്ടിത്തരുന്നത്
നഷ്ടങ്ങൾ രേഖപ്പെടുത്താനെന്തെളുപ്പം..
നല്ല കവിത
ശുഭാശംസകൾ...
ശക്തമായ വരികള്‍
Post a Comment