Saturday, September 15, 2012

തിരയില്‍ ഒരിലയില്‍

എന്‍റെ പനിക്ക് ആരോടും പരിഭവമില്ല
അതു  സൂര്യസമ്മാനം
ഇലപച്ചകളില്‍ വെയില്‍ഭാരം തൊടുന്ന തുമ്പികള്‍
ഓര്‍മയുടെ ഞരമ്പുകളില്‍ മയങ്ങി  നീന്തുന്ന മത്സ്യങ്ങള്‍
  
നെറ്റിയില്‍ കൈവെച്ചു അമ്മ   ചോദിക്കുന്നു
ഓമനക്കുട്ടാ നിന്നെ എന്നേപ്പോലെ  പൊള്ളുന്നല്ലോ ?
അമ്മേ
നിന്റെ മനസ്‌ പെറ്റിട്ട  ഈ  ശരീരം
കണ്പീലിത്തുംപുകളിലെ  മഞ്ഞുകണങ്ങള്‍ കൊണ്ട്
കഴുകിയെടുക്കുക വീണ്ടും .
നീ തന്നതെല്ലാം ഇപ്പോഴുമെന്നില്‍ തിളയ്ക്കുന്നുണ്ട്
ആറില്ലതൊരിക്കലും

ഈ പുഴയിലേക്ക് ഞാന്‍ കാലിറക്കി നില്‍ക്കട്ടെ
ഈ തിരയിലേക്ക് ഞാന്‍ ഒരില  പറിച്ചിടട്ടെ
ജലം തലോടുന്ന അതിലോലമായ അരികുകള്‍
എനിക്ക് ഈ  ഇലയുടെ മടിയില്‍ കിടക്കണം
മുകളില്‍ ആകാശം എന്നോടൊപ്പം ഒഴുകുന്നല്ലോ

ഈ സൂര്യപുത്രന്റെ ചൂട് ആരേറ്റെടുക്കും  ?
കയ്യൊഴിഞ്ഞ കടവുകള്‍ ചോദിക്കുന്നു .

7 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നല്ല വരികള്‍ ..മരവും ഇലയും കയ്യൊഴിഞ്ഞ കടവുകളും .. നല്ല താദാത്മ്യം.

പി. വിജയകുമാർ said...

വരികൾ നന്നായി. ആശംസകൾ.

rameshkamyakam said...

നന്നായി കലാധരന്‍.

ബിന്ദു .വി എസ് said...

"ഓമനക്കുട്ടാ .നിന്നെ എന്നെപ്പോലെ പൊള്ളുന്നുവല്ലോ." അതി തീവ്രം .കണ്‍പീലികളില്‍ നിന്ന് മഞ്ഞു കണം പൊഴിയുന്നു

നിസാരന്‍ .. said...

സൂര്യസമ്മാനം ആണീ താപം.. ആറില്ല അതൊരിക്കലും

drkaladharantp said...

പ്രിയ മൂഹമ്മദ്, നിസാരന്‍, ബിന്ദു,രമേഷ്, വിജയകുമാര്‍
തിരയില്‍ ഒരിലയില്‍ വന്നതിനുളള സന്തോഷം.
പൊളളല്‍ അതു കടവില്‍ നില്കുന്നവര്‍ക്കറിയില്ല ഇല്ലേ?

Preetha tr said...
This comment has been removed by the author.