സായാഹ്നം നൃത്തം വെച്ച പാടത്തിന്റെ വരമ്പില്‍
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ .
ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു
പൊന്തളികയില് പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ വെളിച്ചം തേടുന്നു
രുചിയുടെ ഇളം നാമ്പുകള്‍
കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക്
പുലരിമഞ്ഞു പോലെ ഇറ്റു വീണു
ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം
നമ്മുടെ ജീവിതം ..
കൊയ്ത്തു കൂട്ടിയ നിലാവിന്റെ കറ്റകളില്‍ നിന്നും
ഉതിര്‍ന്നു വീഴുന്ന കതിരുകള്‍ പോലെ
ഭൂഹൃദയം തേടുന്ന വാക്കുകള്‍ ഇവിടെ .
ഇരുളിലേക്ക് വെളിച്ചത്തിന്റെ രഥപാത കണ്ടു
പൊന്തളികയില് പുന്നെല്ലുമണം ചിരിക്കുന്നു
ശരീരത്തിന്റെ വെളിച്ചം തേടുന്നു
രുചിയുടെ ഇളം നാമ്പുകള്‍
കെട്ടിപ്പിടിച്ചുറങ്ങിയ നെല്ലോലത്തുമ്പില്‍ നിന്നും
നമ്മുടെ ഓണം ഈ പത്തായത്തിലേക്ക്
പുലരിമഞ്ഞു പോലെ ഇറ്റു വീണു
ഒരിലയിലേക്ക് തൂവെള്ള മലരായി
എന്നിക്ക് വിളമ്പണം
നിറച്ചൂട്ടണം
നമ്മുടെ ജീവിതം ..
2 comments:
പത്തായം
കാത്തിരുപ്പിന് വിത്താഴം
കണ്ണുകളില്‍ നിന്നും കണ്ണുകളിലേക്ക് ഇറ്റിച്ച
സ്നേഹ ത്തുള്ളികള്‍
വാക്കിന്റെ പച്ചയും മണവും
പകരം വയ്ക്കാനില്ലാത്ത പതിവ്
പുന്നെല്ലിന്‍ മണം നിറഞ്ഞ
എന്റെ ഓണക്കാഴ്ച .നിന്റെയും. ..
അവസാനിക്കാത്ത സന്ധ്യകളില്‍
കടല്‍ ചേക്കേറും പോലെ .
ഓര്‍മ്മകളുടെ ഓരോണം പോലെ ഹൃദ്യം.
Post a Comment