ഇളംതളിര്‍വെളിച്ചം
പച്ചക്കുതിരയായ്
കുതിക്കുമ്പോളൊക്കെയും
ചോദ്യങ്ങള്‍
വെറുതെയാണോ
നീ മഴയായ് ചൊരിയുന്നതും
മൃദുനിലാവുപോല്‍
പൂക്കുന്നതും
തിരസന്ധ്യകളില്‍
കവിതയാകുന്നതും ?
എന്തേ
മാനം മൂടീ വിതുമ്പും ദുഖം?
മൗനം
നനഞ്ഞു നിറയും ദുഖം ?
വാക്കു
മുറിഞ്ഞടരും ദുഖം?
പെയ്തുകവിഞ്ഞുയരും
ദുഖം?
സങ്കടമഹാമാരിയൊപ്പമൊരു
ചുണ്ടില്‍
നാം
കൊണ്ടതും വെറുംവെറുതെയെന്നോ?
എത്രചോദ്യങ്ങളുതിര്‍ന്നു
പെയ്തെന്നറിയി
ല്ലെത്രയുത്തരങ്ങളായി
പുണര്‍ന്നെന്നുമറിയി
ല്ലെങ്കിലും
വീണ്ടും പുല്‍കിത്തുടിക്കുന്നൂ
മഴ
മഴയാണു
ഞാന്‍
മഴയാണു
നീ
മഴയാണ്
മഴയാണ് മതിവരാമഴയാണ് നാം
തുരുതുരാപൊഴിയുന്ന
കനിവാണഴലാണ് നാം
ദുഖമേ
നിത്യം
ദുഖമേ
സത്യം
ദുഖമേ
ദുഖം...