1.
മറക്കരുത് -
2.
3.
മറക്കരുത് -
തനിച്ചു നനഞ്ഞ ദിനങ്ങളുടെ നിലവിളികള്‍.
അന്ന്...
പക്ഷികള്‍ ചിറകിനെ ഭയന്നിരുന്നു
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
നക്ഷത്രങ്ങളുടെ നാലുകെട്ടില്‍ കുറുനരി മേഘങ്ങള്‍
കടിച്ചു കീറിയിട്ട നിലാവിന്റെ കണ്ണും കവിളും.
കാറ്റിന്റെ രഥം മേഘശാഖയിലുടക്കി വീണു.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ
വിലാപം ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.
അപ്പോള്‍ ....
രക്തം കൊണ്ടു മുടികഴുകികെട്ടാനാഗ്രഹിച്ച ഒരു പെണ്ണിന്റെ
വിലാപം ദിക്കുകളെ പ്രഹരിച്ചു.
പ്രതിയാരെന്നും പ്രതിജ്ഞയെന്തെന്നും മറക്കരുത്.
2.
ഓര്‍മയുണ്ടോ?
പുതുവര്‍ഷത്തിന്റെ
തലേന്ന്
കൈകുമ്പിളില്‍
നിന്നും അടര്‍ന്നു വീണ
തുളളി
വിരിഞ്ഞു തൂവെളിച്ചമായത്?
കണ്‍പീലിത്തന്ത്രികളില്‍
വെളിച്ചം
നേര്‍ത്ത
വിരലുകള്‍ തൊട്ടപ്പോള്‍
പുലരിയുടെ
കവിള്‍ തുടുത്തത്?
3.
വര്‍ഷാന്ത്യക്കുറിപ്പുകളില്‍ കാലം ഇങ്ങനെ കുറുകി.
' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
' പുലരിയില്‍ കാടകച്ചോലയിലെ തെളിവെളിച്ചം
പകല്‍മധ്യത്തില്‍ ആകാശനീലയുടുത്ത സ്വപ്നസഞ്ചാരം.
മൂവന്തിയില്‍ നേരിന്റെ ദീപക്കാഴ്ചയായി സാന്നിധ്യം
രാമൂര്‍ധന്യത്തിലെ നിലാവിന്റെ തിരയിളക്കം.'
രാമൂര്‍ധന്യത്തിലെ നിലാവിന്റെ തിരയിളക്കം.'
ആഴത്തിലെ മരതകമത്സ്യങ്ങള്‍ക്കൊപ്പം
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
അയഞ്ഞു നീന്തിയ കൃഷ്ണമണികള്‍
ജലാശയത്തോടു കടം ചോദിച്ച ആന്തരികസൗന്ദര്യം
ഏതു
നേരമാണ് നിനക്കാശംസിക്കുക
ഇന്നല്ലാതെ ?