1
അടുക്കളപ്പുകയുടെ അത്താഴപ്പട്ടിണിയില്‍
അമ്മക്കണ്ണീര്‍ നിറഞ്ഞ മാഞ്ചുവടു പോലെ
ഞാന്‍ കരളടച്ചു ഇരുന്നിട്ടുണ്ട് .
ഇരുള്‍ മുറിച്ചു മിന്നാമിന്നി വരച്ചിടുന്ന
സുവര്‍ണ രേഖയായ് അപ്പോള്‍
ഒരു മനസ്സ് കൈനീട്ടാറുണ്ട്
അത് ആരുടെതാണ് ?
2.
പുറപ്പെടാതെ എത്തപ്പെടുന്നോര്‍ക്ക്
വഴി തെറ്റുന്നില്ല
ഇല ഇട്ടുണ്ണാന്‍
കൂട്ടുകറിയോ കൂട്ടുകാരിയോ
ഇല്ലാത്ത വിരുന്നു .
3.
നിലവിളക്ക് എന്ന് എഴുതുമ്പോഴെല്ലാം
വാക്കുകള്‍ കെട്ടു പോകുന്നു
നിലവിളിക്ക് എന്നാണു വായിക്കുന്നത്
4.
നിന്റെ ശരീരത്തിലാണോ
മനസ്സിലാണോ ഋതുക്കളുടെ മഹാനിധി ?
5.
ഇടവപ്പാതി എവിടെ
നിന്റെ കണ്ണില്‍ കാറ് പാര്‍ക്ക് ചെയ്തിട്ടും ?
6 ( കുട്ടികള്‍ക്ക് )
സിംഹം കിണറിലേക്ക് നോക്കി
അതില്‍ അമ്പിളിക്കലയുടെ
താരാട്ടില്‍ ഒരു മുയല്‍.
കഥകളുടെ സദസ്സിലേക്ക്
രാജാവ് പടവുകള്‍ ഇറങ്ങി .
പുറത്തു പരദൂഷണം
അടുക്കളപ്പുകയുടെ അത്താഴപ്പട്ടിണിയില്‍
അമ്മക്കണ്ണീര്‍ നിറഞ്ഞ മാഞ്ചുവടു പോലെ
ഞാന്‍ കരളടച്ചു ഇരുന്നിട്ടുണ്ട് .
ഇരുള്‍ മുറിച്ചു മിന്നാമിന്നി വരച്ചിടുന്ന
സുവര്‍ണ രേഖയായ് അപ്പോള്‍
ഒരു മനസ്സ് കൈനീട്ടാറുണ്ട്
അത് ആരുടെതാണ് ?
2.
പുറപ്പെടാതെ എത്തപ്പെടുന്നോര്‍ക്ക്
വഴി തെറ്റുന്നില്ല
ഇല ഇട്ടുണ്ണാന്‍
കൂട്ടുകറിയോ കൂട്ടുകാരിയോ
ഇല്ലാത്ത വിരുന്നു .
3.
നിലവിളക്ക് എന്ന് എഴുതുമ്പോഴെല്ലാം
വാക്കുകള്‍ കെട്ടു പോകുന്നു
നിലവിളിക്ക് എന്നാണു വായിക്കുന്നത്
4.
നിന്റെ ശരീരത്തിലാണോ
മനസ്സിലാണോ ഋതുക്കളുടെ മഹാനിധി ?
5.
ഇടവപ്പാതി എവിടെ
നിന്റെ കണ്ണില്‍ കാറ് പാര്‍ക്ക് ചെയ്തിട്ടും ?
6 ( കുട്ടികള്‍ക്ക് )
സിംഹം കിണറിലേക്ക് നോക്കി
അതില്‍ അമ്പിളിക്കലയുടെ
താരാട്ടില്‍ ഒരു മുയല്‍.
കഥകളുടെ സദസ്സിലേക്ക്
രാജാവ് പടവുകള്‍ ഇറങ്ങി .
പുറത്തു പരദൂഷണം